സെന്റ് തെരേസാസിൽ ക്രിസ്മസ് സെയിൽ
12:26 AM Nov 30, 2022 | Deepika.com
കൊച്ചി: വളർന്നു വരുന്ന സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സെന്റ് തെരേസാസ് കോളജ് പൂർവ വിദ്യാർഥിനി സംഘടനയായ ആസ്തായുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വാർഷിക ക്രിസ്മസ് സെയിൽ ഇന്നും നാളെയുമായി കോളജ് ആർട്സ് ബ്ലോക്ക് അങ്കണത്തിൽ നടക്കും. രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് വില്പന. ഡിസൈനർ വസ്ത്രങ്ങൾ, അപൂർവങ്ങളായ വീട്ടലങ്കാര വസ്തുക്കൾ, വീട്ടിലുണ്ടാക്കിയ രുചികരമായ ഭഷ്യവസ്തുക്കൾ എന്നിങ്ങനെ വിവിധങ്ങളായ ഉത്പന്നങ്ങൾ മേളയിലുണ്ടാകും. സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഈ പരിപാടിയിൽ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്ന സ്വീറ്റ് റിപ്പീറ്റ് പോലുള്ള സ്റ്റാളുകളും ഉണ്ടായിരിക്കും.