കൊച്ചി: ഫീസടച്ച് രജിസ്റ്റര്‍ ചെയ്തശേഷം ഫാഷന്‍ ഷോയില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത ട്രാന്‍സ്ജെന്‍ഡര്‍ മോഡലിനെ അധിക്ഷേപിച്ച മോഡലിംഗ് കമ്പനി ഉടമ അറസ്റ്റില്‍. ലിസാറോ മോഡലിംഗ് കമ്പനി ഉടമ എറണാകുളം സ്വദേശി ജെനിലാണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഞായറാഴ്ച കൊച്ചിയിലെ എമറേറ്റ്സ് ഫാഷന്‍ വീക്കിലായിരുന്നു സംഭവം.
നിരവധി മോഡലുകള്‍ പണം നല്കി രജിസ്റ്റര്‍ ചെയ്തു. ഭൂരിഭാഗത്തിനും അവസരം നല്‍കിയില്ല. ഇത് ചോദ്യം ചെയ്ത ട്രാന്‍സ്ജെന്‍ഡര്‍ മോഡലിനെയാണ് ജെനില്‍ പരസ്യമായി അധിക്ഷേപിച്ചത്.
ട്രാന്‍സ്ജെന്‍ഡറെ അധിക്ഷേപിച്ച മോഡലിംഗ് കമ്പനി ഉടമ അറസ്റ്റില്‍
12:26 AM Nov 30, 2022 | Deepika.com