ഡബ്ല്യു.എച്ച്.ഒ കുവൈറ്റില്‍ ഓഫീസ് തുറക്കുന്നു

12:13 PM May 17, 2021 | Deepika.com
കുവൈറ്റ് സിറ്റി: ലോകാരോഗ്യ സംഘടനയുടെ കുവൈത്തില്‍ ഓഫീസ് തുറക്കുന്നു. ഇത് സംബന്ധമായ അറിയിപ്പുകള്‍ ലഭിച്ചതായി ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു. ആരോഗ്യസുരക്ഷാരംഗത്ത് സുസ്ഥിര വികസനം സാധ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്കു കുവൈത്തുമായി കൈകോർക്കുമെന്ന് നേരത്തെ ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കിയിരുന്നു.

ലോകാരോഗ്യ സംഘടനക്ക് ഏറ്റവും കൂടുതൽ സഹായങ്ങൾ നൽകുന്ന 20 രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തുണ്ട്. സംഘടനയുടെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കായി കഴിഞ്ഞ വർഷം കുവൈത്ത് 40 ദശലക്ഷം ഡോളർ സംഭാവന നൽകിയിരുന്നു. 1960 ലാണ് കുവൈത്ത് ലോകാരോഗ്യ സംഘടനയില്‍ അംഗമായത്.

റിപ്പോർട്ട്: സലിം കോട്ടയിൽ