കോതമംഗലം: കോഴിപ്പിള്ളി മാർ മാത്യൂസ് ബോയ്സ് ടൗണ്‍ ആശ്രമ സ്ഥാപകനും ഇപ്പോഴത്തെ സുപ്പീരിയറുമായ ഫാ. ജോസ് ഏഴാനിക്കാട്ട് പൗരോഹിത്യത്തിന്റെ സുവർണ ജൂബിലി നിറവിൽ. കോതമംഗലം രൂപതയിലെ മുളപ്പുറം ഇടവകയിലെ ഏഴാനിക്കാട്ട് പരേതരായ ഏബ്രഹാം-മറിയംകുട്ടി ദന്പതികളുടെ മകനാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചെറുപുഷ്പ സഭയിൽ ചേർന്ന അദ്ദേഹം 1972 ഡിസംബർ 18ന് പൗരോഹിത്യം സ്വീകരിച്ചു.
അമേരിക്കയിൽ പാസ്റ്റർ മിനിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടി. ന്യൂയോർക്കിൽ നിന്നും യൂത്ത് മിനിസ്ട്രി അവാർഡ്, ഓൾ ഇന്ത്യ ടീച്ചേഴ്സ് ഫെഡറേഷൻ സേവ നിരത അവാർഡ് തുടങ്ങിയ ബഹുമതികൾ കരസ്ഥമാക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ ഇടവകകളിലും വിവിധ സഭാ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുമുണ്ട്. രണ്ടു പ്രാവശ്യം സഭയുടെ പ്രൊവിൻഷ്യൽ സുപ്പീരിയറായിരുന്നു.
കോഴപ്പിള്ളി ബോയ്സ് ടൗണ്‍ ആശ്രമത്തിൽ നടന്ന ജൂബിലി ആഘോഷം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഫാ. ജോർജ് ആറാഞ്ചേരി അധ്യക്ഷത വഹിച്ച.കോതമംഗലം രൂപത സിഞ്ചെല്ലൂസ് മോണ്‍. പയസ് മലേകണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ആന്റണി ജോണ്‍എംഎൽഎ, ഫാ. ജോസഫ് വില്ലന്താനം, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, കോതമംഗലം കത്തീഡ്രൽ വികാരി റവ. ഡോ. തോമസ് ചെറുപറന്പിൽ, ചെറുപുഷ്പ സഭ സെന്റ്. ജോസഫ് പ്രോവിൻസ് കൗണ്‍സിലർ ഫാ. അലക്സ് കുന്പിടിമായ്ക്കൽ , റാണിക്കുട്ടി ജോർജ്, സിസ്റ്റർ ഫിലോമി എംഎസ്ജെ, ഡയാന നോബി, ബേസിൽ യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.
ഫാ. ജോസ് ഏഴാനിക്കാട്ടിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിച്ചു
12:23 AM Nov 30, 2022 | Deepika.com