പറവൂര്‍: ഹയര്‍ സെക്കന്‍ഡറി വിഭാഗം ലളിതഗാന മത്സരത്തില്‍ ഒന്നാമതെത്തിയത് അകകണ്ണിന്റെ വെളിച്ചത്തില്‍ വേദിയിലെത്തിയ നിമിഷ ആര്. നായര്‍. ഇരു കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത നിമിഷ ഇതാദ്യമായാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്.
ഉത്തരാസ്വയംവരം എന്ന ഗാനം പാടിയാണ് നിമിഷ വേദി കീഴടക്കിയത്. ആദ്യ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായതില്‍ സന്തോഷമുണ്ടെന്ന് മത്സരശേഷം നിമിഷ പറഞ്ഞു.
മസ്ക്കറ്റില്‍ സ്ഥിര താമസമാക്കിയിരുന്ന നിമിഷയുടെ കുടുംബം കഴിഞ്ഞ വര്‍ഷമാണ് കേരളത്തിലെത്തിയത്. തലക്കോട് സെന്റ് മേരീസ് എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് നിമിഷ. രഞ്ജിത് എന്‍. നായരുടെയും അനുജ രഞ്ജിത്തിന്റെയും മകളാണ്.
സെന്റ് ഡൊമിനിക്സിനു
‘മധുരപ്പതിനാറ്'
പറവൂര്‍: ഹൈസ്കൂള്‍ വിഭാഗം പൂരക്കളിയില്‍ 16-ാം തവണയും കുത്തക ആവർത്തിച്ച് പള്ളുരുത്തി സെന്റ് ഡൊമിനിക്സ് ഇഎംഎച്ച്എസ്. ഒന്നര പതിറ്റാണ്ടിലധികമായി സ്കൂള്‍ ഒന്നാംസ്ഥാനം നേടുന്നതില്‍ കാസര്‍ഗോഡ് സ്വദേശിയായ തമ്പാന് മാസ്റ്ററുടെ പ്രയത്നവും ഉണ്ട്.
ചിട്ടയായ പരിശീലനമാണ് സ്കൂളിന്റെ തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് കാരണമായി മത്സരാർഥികളും ചൂണ്ടിക്കാട്ടുന്നത്. ജില്ലയില്‍ വിജയങ്ങള്‍ ആവർത്തിക്കുന്പോഴും സംസ്ഥാനതല പൂരക്കളിയില്‍ സ്കൂള്‍ എ ഗ്രേഡില്‍ മാത്രം ഒതുങ്ങുന്നുവെന്ന കുറവ് ഇക്കുറി പരിഹരിക്കാനുള്ള ശ്രമത്തിലാണ് തമ്പാന് മാസ്റ്ററും ശിഷ്യരും. ജില്ലയിലെ മിന്നും വിജയം സംസ്ഥാന കലോത്സവത്തിലും ആ വര്‍ത്തിക്കാനുള്ള തയാറെടുപ്പിലാണ് സംഘം. നിതിന്‍ ശങ്കര്‍, എം.എസ്. സഫ്വാന്, സാല്‍വിന്‍ വില്‍സണ്‍, അക്ഷയ് രാജ്, അര്ജുന് എ. അദീഷ്, അബു താഹിര്‍, സല്മാന് ഫാരിസി, അരവിന്ദ് രാജ്, ലിയോ ഡൊമിനിക്, പി.എസ്. അര്ജുന്, എം.ആര്. ആദിത്യന്, ശരവണന് മധു എന്നിവരാണ് പൂരക്കളിയംഗങ്ങള്.
കാഴ്ചയുടെ പരിമിതി കടന്ന് പാട്ടിൽ നിമിഷ ഒന്നാമത്
12:21 AM Nov 30, 2022 | Deepika.com