പാറശാല : മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന വാഹന മോഷ്ടാക്കള്‍ പിടിയില്‍. പാറശാല ചന്ദനക്കട്ടി സ്വദേശിയായ മനീഷ് (23), വാഹനം വില്ക്കാന് സഹായിച്ച ഒറ്റശേഖരമംഗലം സ്വദേശി അമേഷ് (24)എന്നിവരാണ് പാറശാല പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി മാസം പുത്തന്‍കട സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിൽ ഇവര്‍ ഒളിവിലായിരുന്നു. ഈ കേസിലെ മറ്റു രണ്ടു പ്രതികൾ പാറശാല സ്വദേശികളായ ജിജോ, പ്രവീണ്‍ എന്നിവരെ നേരത്തെ അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഇന്‍സ്പെക്ടര്‍ കെ. ഹേമന്ത് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ സജി, ഷറഫുദീന്‍, ജിതിന്‍വാസ്, പ്രസാദ്, എഎസ്ഐ എസ്. വേലപ്പന് നായര്‍, സിപിഒമാരായ ജോസ്, സാജന്, ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വാഹനം മോഷ്ടിച്ച് രൂപമാറ്റം വരുത്തി വില്‍ക്കുന്ന വന്‍സംഘം തന്നെ ഇവര്‍ക്കു പിന്നിലുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കുമെന്നും പാറശാല പോലീസ് ഇന്‍സ്പെക്ടര്‍ ഹേമന്ത് കുമാര്‍ അറിയിച്ചു.
വാഹന മോഷ്ടാക്കള്‍ പിടിയില്‍
12:08 AM Nov 30, 2022 | Deepika.com