വെള്ളറട : കുന്നത്തുകാലില്‍ കെഎസ്ആര്‍ടിസി നടപ്പിലാക്കുന്ന ഗ്രാമവണ്ടി പദ്ധതി നാളെ രാവിലെ ഒൻപതിന് നാറാണി ജംഗ്ഷനില്‍ ഗതാഗതാ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഇതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ സംഘാടക സമിതി രൂപികരിച്ചു. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. കുമാര്‍ അധ്യക്ഷത വഹിച്ചു.
കെഎസ്ആര്‍ടിസി പ്രതിനിധി ജിനുകുമാര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. എസ്.എസ് റോജി, വികസന സമിതി സ്ഥിരം സമിതി അധ്യക്ഷ മേരി മിനി, പഞ്ചായത്ത് സെക്രട്ടറി അജു, പഞ്ചായത്ത് അംഗങ്ങളായ മൂവേരിക്കര ജയകുമാര്‍, കാലായി ലതകുമാരി, അഭിലാഷ്, കൈവന്‍കാല ജയകുമാര്‍, റോബിന് പ്ലാവിള, എച്ച്.എസ്. അരുണ്‍, ആര്. പരമേശ്വരപിള്ള, നാറാണി അനില്‍ കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഗ്രാമവണ്ടി ഉദ്ഘാടനം നാളെ
12:08 AM Nov 30, 2022 | Deepika.com