സുൽത്താൻ ബത്തേരി: വിഴിഞ്ഞം തുറമുഖ സമരത്തോടനുബന്ധിച്ച് ഉണ്ടായ സംഭവങ്ങളെകുറിച്ച് ജുഡീഷൽ അന്വേഷണം നടത്തണമെന്ന തിരുവനന്തപുരം ലത്തീൻ രൂപതയുടെ ആവശ്യം നടപ്പാക്കണമെന്ന് കേരള കോണ്ഗ്രസ്-ജേക്കബ് വർക്കിംഗ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. ആർച്ച് ബിഷപ്പിനേയും സഹായ മെത്രാനേയും ഒന്നും രണ്ടും പ്രതികളാക്കിയും മുവായിരത്തോളം ആളുകൾക്കെതിരേ കേസെടുക്കുകയും ചെയ്ത നടപടി ദൗർഭാഗ്യകരമാണ്.
സത്യാവസ്ഥ പുറത്തുവരണമെങ്കിൽ നിഷ്പക്ഷമായ അന്വേഷണം വേണം. തുറമുഖ നിർമാണത്തിന് ആരും എതിരല്ല. നിസഹായരായ കടലിന്റെ മക്കളോട് ആരാണ് അനീതി കാട്ടിയതെന്ന് സർക്കാർ വെളിപ്പെടുത്തണം. കിടപ്പാടവും തൊഴിലും നഷ്ടപ്പെട്ട മത്സ്യ തൊഴിലാളികൾ കടപ്പുറത്താണ് അന്തിയുറങ്ങുന്നത്. അവർക്ക് കൊടുത്ത വാക്ക് പാലിക്കാതെ കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് നേരിടുന്ന ചിത്രമാണ് കണ്ടത്.
പ്രശ്നം രമ്യമായി പരിഹരിച്ച് അവരുടെ തൊഴിലും ജീവിതവും ഉറപ്പാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും മുൻകൈ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജുഡീഷൽ അന്വേഷണം നടത്തണം: എം.സി. സെബാസ്റ്റ്യൻ
11:57 PM Nov 29, 2022 | Deepika.com