കടുത്തുരുത്തി: ആപ്പാഞ്ചിറ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ വേണാട്, വഞ്ചിനാട്, പൂനെ - കന്യാകുമാരി എന്നിവ ഉള്‍പ്പെടെ കൂടുതല്‍ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് എസ്എന്‍ഡിപി യോഗം 2673-ാം നമ്പര്‍ തിരുവമ്പാടി ശാഖ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് തയാറാക്കിയ നിവേദനം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനു സമര്‍പ്പിച്ചു.
പ്രസിഡന്റ് പി.ആര്. ശ്രീനിവാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ടി.എസ്. സുഗതന്, വൈസ് പ്രസിഡന്റ് ലാല്‍വി അനില്‍കുമാര്‍, യൂണിയന് കൗണ്‍സിലര്‍ സജിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൂടുതല്‍ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം: എസ്എന്‍ഡിപി
11:53 PM Nov 29, 2022 | Deepika.com