തലയോലപ്പറമ്പ്: മറവൻതുരുത്ത് ഗവൺമെന്റ് യുപി സ്കൂൾ വളപ്പിലെ പ്ലാവ് നടപടിക്രമങ്ങൾ ലംഘിച്ച് ലേലം ചെയ്തതു വാങ്ങി വീട് പണിയാൻ ഉപയോഗിച്ച മറവൻതുരുത്തു പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. പ്രതാപന്റെ രാജി സിപിഎം ആവശ്യപ്പെടണമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. യുഡിഎഫ് മറവൻതുരുത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഎം നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം ജില്ലാ തലത്തിൽ വ്യാപിപ്പിക്കുമെന്നും ഡിസിസി പ്രസിഡന്റ് കൂട്ടിച്ചേർത്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.സി. തങ്കരാജിന്റെ അധ്യക്ഷതയിൽ നടന്ന ധർണ യിൽ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പോൾസൺ ജോസഫ്, ഡിസിസി ഭാരവാഹികളായ പി.എൻ. ബാബു, പി.വി പ്രസാദ്, അബ്ദുൽ സലാം റാവുത്തർ, എം.കെ ഷിബു, കെ.എസ്. നാരായണൻ നായർ, മെംബർമാരായ പോൾ തോമസ്, മോഹൻ കെ. തൊട്ടുപുറം, ഗീത ദിനേശൻ, ബിന്ദു പ്രദീപ്, വി.ആർ. അനിരുദ്ധൻ, മജിത ലാൽജി, ബ്ലോക്ക് ഭാരവാഹികളായ സി.വി. ഡാങ്കെ, ആർ. അനീഷ്, കെ.സി. യാദ് ബഷീർ, എം. ശശി, ഷൈൻ പ്രകാശ്, സുഭഗൻ കോട്ടുരുത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വി.ടി. പ്രതാപന്റെ രാജി സിപിഎം ആവശ്യപ്പെടണം: നാട്ടകം സുരേഷ്
11:53 PM Nov 29, 2022 | Deepika.com