കേരളത്തിന് എയിംസ് നഷ്ടപ്പെടുത്തരുത് : പി.സി ജോർജ്
11:52 PM Nov 29, 2022 | Deepika.com
കോട്ടയം: കേരളത്തിന് എയിംസ് നഷ്ടപ്പെടുത്തരുതെന്നു കേരള ജനപക്ഷം നേതാവ് പി.സി. ജോർജ്. വെള്ളൂരിൽ ലഭ്യമായ സ്ഥലത്ത് എയിംസ് സ്ഥാപിക്കാൻ വേണ്ട ഒരു നടപടിയും സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഴയ എച്ച്എൻഎൽ വക 700 ഏക്കർ സ്ഥലത്തു നിന്നും 200 ഏക്കർ വിട്ടു നൽകിയാൽ സംസ്ഥാന സർക്കാരിന് യാതൊരു സാമ്പത്തിക ബാധ്യതയും ഇല്ലാതെ എയിംസ് സ്ഥാപിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു. ഇതുവരെ 19 സംസ്ഥാനങ്ങളിൽ എയിംസ് പ്രവർത്തനക്ഷമമാക്കുകയും മൂന്നു സംസ്ഥാനങ്ങളിൽ ഇവ പൂർത്തീകരണത്തിലേക്ക് അടുക്കുകയും ചെയ്യുന്നു. നിർഭാഗ്യവശാൽ കേരളത്തിന് ഇതുവരെ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമായ ഒരു സ്ഥലം പോലും കേന്ദ്രത്തിന് മുമ്പിൽ നിർദ്ദേശിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പി.സി. ജോർജ് കുറ്റപ്പെടുത്തുന്നു.