ഏറ്റുമാനൂർ: പട്ടിത്താനം-ഏറ്റുമാനൂർ ബൈപാസ് റോഡിൽ ഇന്നലെയും അപകടം. ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികന് നിസാര പരിക്കേറ്റു.
ബൈപാസ് റോഡിൽ തവളക്കുഴി ജംഗ്ഷനിൽ ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം. എംസി റോഡിൽനിന്നും വള്ളിക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ ബൈപാസ് റോഡിലൂടെ എത്തിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ബൈക്കിന്റെ മുൻവശം തകർന്നു. ഏറ്റുമാനൂർ പോലീസ് കേസെടുത്തു.
ബൈപാസ് റോഡിൽ ഏറ്റവും വലിയ അപകടമേഖലയായി ഈ പ്രദേശം മാറുകയാണ്. കഴിഞ്ഞദിവസം ഇവിടെ നിർത്തിയിട്ടിരുന്ന കാറിൽ മറ്റൊരു കാർ ഇടിച്ച് അപകടം ഉണ്ടായിരുന്നു.
ബൈപാസ് റോഡിൽ വീണ്ടും അപകടം: ഇന്നലെ കൂട്ടിയിടിച്ചത് ടിപ്പർ ലോറിയും ബൈക്കും
11:31 PM Nov 29, 2022 | Deepika.com