ആലപ്പുഴ: പിതാവിന്റെ ശിക്ഷണത്തിൽ സ്കൂൾ കലോത്സവ വേദിയിലെത്തിയ മീരാകൃഷണനാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാമത്. പ്രയാർ ആർവിഎസ്എം എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിനിയും ചെണ്ടകൊട്ടിൽ പേരും പെരുമയും ആർജിച്ച കണ്ടല്ലൂർ കുടുബത്തിലെ അഞ്ചാം തലമുറക്കാരിയുമാണ് മീരാകൃഷ്ണൻ. പിതാവ് കണ്ടല്ലൂർ ഉണ്ണികൃഷ്ണന്റെ ശിക്ഷണത്തിൽ മകൾ നാലാം വയസിൽ ചെണ്ടമേളത്തിൽ വലിയവീട്ടിൽ കുടുംബക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു.
തായമ്പകയിൽ പതികാരം, കൂറ്, ഇടകാലം, ഇടവട്ടം, ഇടിനില എന്നീ ആറുഭാഗങ്ങൾ കൊട്ടിക്കയറിയാണ് ഒന്നാം സ്ഥാനം നേടിയത്. 2019ൽ കാഞ്ഞങ്ങാട്ടു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. പുതുമന താന്ത്രിക വിദ്യാകല പുരസ്കാരം നേടിയിട്ടുണ്ട്. അമ്മ മീന. സഹോദരൻ ഹരികൃഷ്ണൻ പഠനകാലത്ത് നാലുതവണ തായമ്പകയിൽ സംസ്ഥാനതലത്തിൽ എഗ്രേഡു നേടിയിട്ടുണ്ട്.
ചെണ്ടയിൽ കൊട്ടിക്കയറി മീരാകൃഷണൻ
10:57 PM Nov 29, 2022 | Deepika.com