മുട്ടാറിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണം
10:57 PM Nov 29, 2022 | Deepika.com
എടത്വ: മുട്ടാര്‍ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍സ് (എം) മുട്ടാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിനു നിവേദനം നല്കി. നീരേറ്റുപുറം മുട്ടാര്‍ മെയിന്‍ ലൈനില്‍ അത്തിമുട്ടല്പ്പടിയിലും മുട്ടാര്‍ പള്ളിപ്പാലത്തിനു സമീപവും പൈപ്പ് പൊട്ടി കിടക്കുന്നതു അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടികള്‍ ഉണ്ടാകുന്നില്ല. നീരേറ്റുപുറം ട്രീറ്റ്മെന്റ് പ്ലാന്റിൽ പുതിയ മോട്ടര്‍ പമ്പ് സ്ഥാപിക്കുക, മെയിന്‍ ലൈനുകളിലെ അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി പരിഹരിക്കുക എന്നീ ആവശ്യങ്ങളും നിവേദനത്തില്‍ ഉള്‍പ്പെടുത്തി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കേരള കോണ്‍ഗ്രസ് (എം) ജില്ലാ സെക്രട്ടറി കെ.പി. കുഞ്ഞുമോന്, കേരള കര്‍ഷക യൂണിയന് എം. ജില്ലാ പ്രസിഡന്റ് ജോണിച്ചന് മണലില്‍, മണ്ഡലം പ്രസിഡന്റ് ജേക്കബ് മാത്യു, സി.ജെ. ജയിംസ് എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.