അമ്പലപ്പുഴ: സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ സൗത്ത് ഈസ്റ്റ് സോൺ സ്പോർട്സ് ഔട്ട് ഡോർ മത്സരം നാളെ ആലപ്പുഴ ഗവ. കോളജ് ഓഫ് നഴ്സിംഗിൽ നടക്കും. ഉദ്ഘാടന സമ്മേളനം സോണൽ ചെയർപേഴ്സൺ രാജലക്ഷ്മിയുടെ അധ്യക്ഷതയിൽ 8.30നു ചേരും. അമ്പലപ്പുഴ സബ്ഡിവിഷൻ ഡിവൈഎസ്പി ബിജു വി. നായർ മുഖ്യാതിഥിയാകും. ഗവ. കോളജ് ഓഫ് നഴ്സിംഗ് ആലപ്പുഴയുടെ വൈസ് പ്രിൻസിപ്പൽ ഡോ. ബീന എം.ആർ. ഉദ്ഘാടനം നിർവഹിക്കും. 100 മീറ്റർ, 200 മീറ്റർ ഓട്ടം, ഡിസ്കസ് ത്രോ, ജാവലിൻ ത്രോ, ഷോർട്ട് പുട്ട്, ലോംഗ് ജംപ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
പേരും ലോഗോയും നല്‍കാം
ആലപ്പുഴ: സാമൂഹ്യനീതി വകുപ്പ് വൈഎംസിഎയുമായി സഹകരിച്ച് ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സൗജന്യ കലാപരിശീലന പദ്ധതി ആരംഭിക്കുന്നു. പദ്ധതിക്ക് അനുയോജ്യമായ പേരും ലോഗോയും നിര്‍ദേശിക്കാന്‍ ഭിന്നശേഷിക്കാര്‍ക്ക് അവസരം. ലോഗോയും പേരും നാളെ ഉച്ചയ്ക്ക് രണ്ടിനകം dswoalpy@gmail.com എന്ന വിലാസത്തില്‍ നല്‍കണം. പദ്ധതിക്ക് അനുയോജ്യമായ പേരും ലോഗോയും നിര്‍ദേശിക്കുന്നവര്‍ക്ക് അന്താരാഷ്ട്ര ഭിന്നശേഷി ദിനമായ മൂന്നിനു പുരസ്കാരം നല്‍കും.
സൗത്ത് ഈസ്റ്റ് സോൺ സ്പോർട്സ് ഔട്ട് ഡോർ മത്സരം നാളെ
10:54 PM Nov 29, 2022 | Deepika.com