സം​സ്ഥാ​ന അ​വാ​ർ​ഡി​ന്‍റെ നി​റ​വി​ൽ റാ​ഫി ബ​ക്ക​ർ

10:54 PM Nov 29, 2022 | Deepika.com
മാ​ന്നാ​ർ: ഏ​റ്റ​വും മി​ക​ച്ച ഡോ​ക്യു​മെ​ന്‍ററി സം​വി​ധാ​യ​ക​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ മാ​ന്നാ​ർ ത​റ​യി​ൽ പ​ള്ള​ത്ത് റാ​ഫി ബ​ക്ക​റി​ന് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ കാ​ല​ഹ​ര​ണ​പ്പെ​ട്ട അ​നു​ഷ്ഠാ​നക​ല​യെ ഇ​തി​വൃ​ത്ത​മാ​ക്കി നി​ർ​മി​ച്ച അ​ലാ​മി എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യി​ലൂ​ടെ​യാ​ണ് റാ​ഫി ബ​ക്ക​റി​ന് 2021 ലെ ​ഏ​റ്റ​വും മി​ക​ച്ച ഡോ​ക്യു​മെ​ന്‍ററി സം​വി​ധാ​യ​ക​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.
സാം​സ്കാ​രി​കമ​ന്ത്രി വി.​എ​ൻ. വാ​സ​വ​നാ​ണ് ക​ഴി​ഞ്ഞദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. കു​ട്ടി​ക​ളു​ടെ സി​നി​മ​ക​ൾ, സീ​രി​യ​ലു​ക​ൾ, ഹ്ര​സ്വചി​ത്ര​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് തൂ​ലി​ക ച​ലി​പ്പി​ക്കു​ക​യും സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള റാ​ഫി പു​തി​യ ര​ണ്ടു സി​നി​മ​ക​ൾ​ക്കാ​യി ക​ഥ​യു​ടെ പ​ണി​പ്പു​ര​യി​ലാ​ണ്.​റി​ട്ട. ​പ്ര​ഥ​മാ​ധ്യാ​പ​ക​നും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന പ​രേ​ത​രാ​യ മൊ​യ്തീ​ൻ കു​ഞ്ഞി​ന്‍റെയും ല​ത്തീ​ഫാ ബീ​വി​യു​ടെ​യും മ​ക​നാ​ണ്. റീ​ന​യാ​ണ് ഭാ​ര്യ. അ​ഡ്വ.​ റി​സാ​ന, ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥിനി​യാ​യ മു​ഹ്സി​ന എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി

മ​ങ്കൊ​മ്പ്: മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നു നി​വേ​ദ​നം ന​ൽ​കി​യ​താ​യി കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​മ​ണ്ഡ​ലം ക​മ്മ​ിറ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. നീ​രേ​റ്റു​പു​റം ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ൽ പു​തി​യ മോ​ട്ടോ​ർ സ്ഥാ​പി​ക്കു​ക, പ്രധാനലൈ​നി​ലെ വ​ലി​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ അ​ടി​യ​ന്തര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് നി​വേ​ദ​ന​ത്തി​ലൂ​ടെ ഉ​ന്ന​യി​ച്ച​ത്. ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന ഉ​റ​പ്പും ല​ഭി​ച്ച​താ​യി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. കു​ഞ്ഞു​മോ​ൻ, ക​ർ​ഷ​ക​യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡന്‍റ് ജോ​ണി​ച്ച​ൻ മ​ണ​ലി​ൽ, മു​ട്ടാ​ർ മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ജേ​ക്ക​ബ് മാ​ത്യു, സി.​ജെ. ജ​യിം​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.