മുഹമ്മ: കായിപ്പുറം നവജീവൻ ഏർപ്പെടുത്തിയിട്ടുള്ള ജോസ് ജെ. ചാലങ്ങാടി സ്മാരക സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു. 5001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. രണ്ടു വർഷത്തിനുള്ളിൽ പ്രസിദ്ധീകരിച്ച കൃതികളുടെ രണ്ടു കോപ്പി വീതം നവജീവൻ സാഹിത്യ നിർണയക്കമ്മിറ്റി, കായിപ്പുറം, മുഹമ്മ.പി.ഒ. എന്ന വിലാസത്തിൽ ഡിസം 5 ന് മുൻപ്അയക്കണം. കൂടുതൽ വിവരങ്ങൾക്ക് -8593021574.
കരുണ കൂട്ടായ്മ വാര്‍ഷികം
എടത്വ: ഇന്ത്യന്‍ ഭരണഘടനാദിനം, ദേശീയ നിയമ ദിനാചരണം, കരുണ കൂട്ടായ്മയുടെ ഏഴാം വാര്‍ഷികം എന്നിവ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് എം.ഡി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. മാത്യു ചൂരവടി അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം രേഷ്മാ ജോണ്സണ്, ആശാ ആന്റണി, സെക്രട്ടറി പി.കെ. കുട്ടിയപ്പന്, സെക്രട്ടറി ജോജി ജോസഫ്, അച്ചു കൊച്ചുമെതിക്കളം എന്നിവര്‍ പ്രസംഗിച്ചു.
കൃതികൾ ക്ഷണിക്കുന്നു
10:54 PM Nov 29, 2022 | Deepika.com