എരുമേലി: അടൽ ടിങ്കറിംഗ് ലാബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി എരുമേലി നിർമല ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒഎൻവൈഎക്സ് എന്ന പേരിൽ എക്സിബിഷൻ ഇന്നു രാവിലെ ഒമ്പതിന് കൂവപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളജ് മാനേജർ ഡോ. മാത്യു പായിക്കാട്ട് ഉദ്ഘാടനം ചെയ്യും. സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ആർട്ട് ക്ലബ്ബുകളിലെ കുട്ടികളാണ് അധ്യാപകരുടെ സഹായത്തോടെ പ്രദർശനം ഒരുക്കിയിരിക്കുന്നത്.
പ്രിൻസിപ്പൽ സിസ്റ്റർ വിൻസിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന യോഗത്തിൽ എരുമേലി അസംപ്ഷൻ ഫൊറോന വികാരി ഫാ. വർഗീസ്, സ്കൂൾ മാനേജർ സിസ്റ്റർ അലീസിയ എഫ്സിസി, പിടിഎ പ്രസിഡന്റ് ബോസ് മാത്യു ഉറുമ്പിൽ, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ടെസി മരിയ, പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ ലിജോ മോൻ തോമസ്, ആലിച്ചൻ പീലിപ്പോസ്, കെ.വി. ജോമോൻ, റിൻസി ഏബ്രഹാം തുടങ്ങിയവർ പ്രസംഗി ക്കും.
വിവാഹിതരായി
തെക്കേത്തുകവല: കുമ്പളപ്പള്ളിൽ ബിജുവിന്റെ മകൾ കാർത്തികയും ചിറക്കടവ് ചിറയ്ക്കപ്പുതുവലിൽ സി.ജി. രവീന്ദ്രൻ നായരുടെ മകൻ രോഹിത്തും വിവാഹിതരായി.
എരുമേലി നിർമല സ്കൂളിൽ എക്സിബിഷൻ ഇന്ന്
10:45 PM Nov 29, 2022 | Deepika.com