പള്ളിക്കത്തോട്: അരുവിക്കുഴി ലൂർദ്മാതാ പള്ളിയുടെ പള്ളിക്കത്തോട് മാർക്കറ്റിലെ നവീകരിച്ച ഫാത്തിമ മാതാ കുരിശടിയുടെ കൂദാശ നാളെ നടക്കും. വൈകുന്നേരം ആറിനു കുരിശടിയുടെ വെഞ്ചരിപ്പ് ഫാ. സൈജു തുരുത്തിയിൽ നിർവഹിക്കും. തുടർന്ന് ജപമാല, ലദീത്ത്.
രണ്ടുമുതൽ ഏഴുവരെ ദിവസവും വൈകുന്നേരം ആറിന് ജപമാല, ലദീഞ്ഞ്. എട്ടിനു വൈകുന്നേരം 4.30ന് അരുവിക്കുഴി ലൂർദ്മാതാ പള്ളിയിൽ വിശുദ്ധ കുർബാന. ഫാ. ആന്റണി കാട്ടൂപ്പാറ കാർമികത്വം വഹിക്കും. തുടർന്നു മാർക്കറ്റ് കുരിശടിയിലേക്ക് പ്രദക്ഷിണം. 7.15നു വചനസന്ദേശം - വികാരി റവ. ഡോ. സോണി തെക്കുംമുറിയിൽ. തുടർന്നു ലദീഞ്ഞ്, സമാപന ആശീർവാദം. 8.30ന് ആകാശവിസ്മയം, ഒമ്പതിന് ഗാനമേള.
ലഹരിവിരുദ്ധ സൈക്കിള്‍ റാലി
കടനാട്: സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്കൗട്ട് ആന്‍ഡ് ഗൈഡ്, റെഡ് ക്രോസ് എന്നിവയുടെ സഹകരണത്തോടെ ഇന്നു കടനാട്ടില്നിന്നു ലഹരിവിരുദ്ധ സൈക്കിള്‍ റാലി നടത്തും. രാവിലെ പത്തിന് കടനാട് സ്കൂള്‍ ഗ്രൗണ്ടില്‍ കടനാട് ബാങ്ക് പ്രസിഡന്റ് തങ്കച്ചന് വഞ്ചിക്കച്ചാലില്‍ റാലി ഫ്ളാഗ് ഓഫ് ചെയ്യും.
പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു ഉദ്ഘാടനം നിർവഹിക്കും. പിടിഎ പ്രസിഡന്റ് സിബി അഴകന്‍പറമ്പില്‍ അധ്യക്ഷത വഹിക്കും. കൊല്ലപ്പള്ളി ടൗണ്‍, അന്തീനാട് സ്കൂള്‍, ഏഴാച്ചേരി എന്നിവിടങ്ങളില്‍ ലഹരിവിരുദ്ധ തെരുവുനാടകങ്ങള്‍ അവതരിപ്പിക്കും. ഹെഡ്മാസ്റ്റര് സജി തോമസ് നേതൃത്വം നല്‍കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി കട്ടക്കല്‍, ജയ്സണ്‍ പുത്തന്‍കണ്ടം, രതീഷ് കിഴക്കേപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും.
പള്ളിക്കത്തോട് ഫാത്തിമമാതാ കുരിശടി കൂദാശ നാളെ
10:43 PM Nov 29, 2022 | Deepika.com