ഇടുക്കി: സർക്കാർ നടപ്പാക്കുന്ന ലഹരിവിരുദ്ധ കാന്പയിന്റെ ഭാഗമായി ആരോഗ്യവകുപ്പും ആരോഗ്യകേരളവും ചേർന്നു ഗോൾ ചലഞ്ച് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് പരിസരത്ത് ഒരുക്കിയ ലഹരിവിരുദ്ധ ഗോൾ പോസ്റ്റിൽ ജില്ലാകളക്ടർ ഷീബ ജോർജ് ഗോളടിച്ച് ഉദ്ഘാടനം നിർവഹിച്ചു. ജീവിതശൈലീ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളിൽ വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രചാരണാർഥം വിതരണം ചെയ്യുന്ന സൈക്കിളുകളുടെ ഫ്ളാഗ് ഓഫും കളക്ടർ നിർവഹിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. മനോജ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ.എസ്. സുരേഷ് വർഗീസ്, ഡോ. പി.കെ. സുഷമ, ഡിപിഎം കെ. അനൂപ് എന്നിവർ പ്രസംഗിച്ചു.
ലീഗൽ മെട്രോളജി വകുപ്പ് അദാലത്ത്
കട്ടപ്പന: കോവിഡ് മൂലവും മറ്റു കാരണങ്ങളാലും യഥാസമയം മുദ്ര പതിപ്പിക്കുവാൻ സാധിക്കാത്തതിനാൽ കുടിശികയായ അളവ് തൂക്ക ഉപകരണങ്ങൾ ഒറ്റത്തവണ തീർപ്പാക്കൽ വ്യവസ്ഥയിൽ സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിരക്കിൽ മുദ്ര ചെയ്ത് നൽകുന്നതിന് ലീഗൽ മെട്രോളജി വകുപ്പ് 2023 മാർച്ച് 31 വരെ അദാലത്ത് നടത്തും.
ഇടുക്കി താലൂക്കിനു കീഴിലുള്ള ഗുണഭോക്താക്കൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം മുൻ പരിശോധനാ സർട്ടിഫിക്കറ്റ് സഹിതം ഇടുക്കി ലീഗൽ മെട്രോളജി ഓഫീസിൽ 2023 ഫെബ്രുവരി 28നു മുന്പായി അപേക്ഷിക്കണം. ഫോണ്: 04868 251197, 9400064084.
ലഹരിവിരുദ്ധ കാന്പയിൻ: ഗോൾ ചലഞ്ച് സംഘടിപ്പിച്ചു
10:40 PM Nov 29, 2022 | Deepika.com