നെടുങ്കണ്ടം: ജില്ലയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു.
സുപ്രീം കോടതി വിധി പ്രകാരം സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്കിയ പുനഃപരിശോധന ഹര്‍ജിക്ക് അടിയന്തര ഇടപെടലുകള്‍ നടത്തണം.
വന്യജീവികളുടെ ആക്രമണങ്ങളില്‍നിന്നു മനുഷ്യരെയും കൃഷിയും സംരക്ഷിക്കാൻ നടപടി വേണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.
വര്‍ക്കിംഗ് ചെയര്മാന് പി.സി. ജോസഫ് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിബി മൂലേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ജോര്‍ജ് അഗസ്റ്റിന്, റോയി വാരികാട്ട്, ജോസ് ഞായര്‍കുളം, മിഥുന് സാഗര്‍, ജോസ് നെല്ലിക്കുന്നേല്‍ തുടങ്ങിയവർ പ്രസംഗിച്ചു.
കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന്
10:39 PM Nov 29, 2022 | Deepika.com