കൊടുവേലി: ചാവറ നഗർ കപ്പേളയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാൾ രണ്ടുമുതൽ 11 വരെ ആഘോഷിക്കും. രണ്ടുമുതൽ എട്ടുവരെ വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം, ആറിന് നവനാൾ പ്രാർഥന എന്നിവ നടക്കും. ഫാ. ജോസഫ് മുണ്ടുനടയിൽ, ഫാ. ആന്റണി നെല്ലിക്കൽ, ഫാ. ബിജു വെട്ടുകല്ലേൽ, ഫാ. ജോബിൻ ഒഴാക്കൽ, ഫാ. മനോജ് മണ്ണകത്ത്, ഫാ. സണ്ണി പുൽപ്പറന്പിൽ, ഫാ. റെജിൻ കീച്ചേരിൽ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കും.
ഒന്പതിന് വൈകുന്നേരം നാലിന് ജപമാല, 4.45ന് കൊടിയേറ്റ്-വികാരി ഫാ. തോമസ് മഞ്ഞക്കുന്നേൽ, 5.30ന് വിശുദ്ധ കുർബാന, സന്ദേശം-ഫാ.ജോസ് തച്ചുകുന്നേൽ. പത്തിന് വൈകുന്നേരം നാലിന് ജപമാല, 4.30ന് വിശുദ്ധ കുർബാന-ഫാ. ഫിനിൽ ഈഴാറാത്ത്, സന്ദേശം -ഫാ. ജെറിൻ തുരുത്തേൽ, 6.30ന് നവനാൾ പ്രാർഥന, തിരിപ്രദക്ഷിണം.
11ന് വൈകുന്നേരം നാലിന് ജപമാല, 4.30ന് വിശുദ്ധ കുർബാന-ഫാ. തോംസണ് കൂടപ്പാട്ട്, സന്ദേശം -ഫാ. ആന്റണി ഞള്ളന്പുഴ, 6.30ന് വില്ലുവണ്ടി പ്രദക്ഷിണം പള്ളിയിലേക്ക്.
കൊടുവേലി ചാവറ കപ്പേളയിൽ തിരുനാൾ
10:38 PM Nov 29, 2022 | Deepika.com