കാഞ്ഞിരപ്പള്ളി: ജീവിത പ്രയാസങ്ങളില്‍ നിസഹായരാകുന്ന സഹോദരങ്ങളെ പരിഗണിക്കുകയും അവര്‍ക്കായി ഹൃദയം തുറന്നു പങ്കുവയ്ക്കുകയും ചെയ്യുന്നവരാകണം നമ്മളോരോരുത്തരുമെന്ന് കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. റെയിന്‍ബോ പദ്ധതിയില്‍ ചാമംപതാലില്‍ നിര്‍മിച്ച രണ്ടു ഭവനങ്ങളുടെ വെഞ്ചരിപ്പ് നിര്‍വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു മാർ അറയ്ക്കൽ.
കാഞ്ഞിരപ്പള്ളി അമല പ്രോവിന്സിന്റെ നേതൃത്വത്തില്‍ സിഎംസി സന്യാസിനീസമൂഹം സാമ്പത്തിക സഹായം നല്കി നിര്‍മിച്ച രണ്ട് ഭവനങ്ങള്‍ക്കാവശ്യമായ സ്ഥലം സൗജന്യമായി നല്‍കിയത് ചാമംപതാല്‍ സ്വദേശി സൈമണ്‍ കൊച്ചുപുരയ്ക്കലാണ്.
സിഎംസി സന്യാസിനീസമൂഹം റെയിന്‍ബോ പദ്ധതിയില്‍ മൂന്നു ഭവനങ്ങളാണ് നിര്‍മിക്കുന്നത്. റെയിന്‍ബോ പദ്ധതി ഭവനങ്ങളുടെ പ്ലാന്‍ തയാറാക്കി സാങ്കേതിക സഹായം സൗജന്യമായി നൽകുന്നത് കൂവപ്പള്ളി അമല്‍ജ്യോതി കോളജ് സിവില്‍ എൻജിനിയറിംഗ് ഡിപ്പാര്‍ട്ട്മെന്റാണ്.
വികാരിജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, ചാമംപതാല്‍ പള്ളിവികാരി ഫാ. ആന്റണി ചെന്നക്കാട്ടുകുന്നേല്‍, ഫാ. തോമസ് പരിന്തിരിക്കല്‍, ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍, സിഎംസി കാഞ്ഞിരപ്പള്ളി പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ എലിസബത്ത് സാലി, ഫാ. ജോസഫ് മൈലാടിയില്‍, ഫാ. ജോര്‍ജ് തെരുവംകുന്നേല്‍, സിസ്റ്റര്‍ റ്റെസിന്‍ മരിയ, സൈമണ്‍ കൊച്ചുപുരയ്ക്കല്‍, ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍, സിസ്റ്റര്‍ ജോസി, സിസ്റ്റര്‍ പ്രസൂന തുടങ്ങിയവർ പങ്കെടുത്തു.
തുറവിയോടെ പങ്കുവയ്ക്കുന്നവരാകണം: മാര്‍ മാത്യു അറയ്ക്കല്‍
10:38 PM Nov 29, 2022 | Deepika.com