നെടുങ്കണ്ടം: നെടുങ്കണ്ടം ബിആര്‍സിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ മൂന്നിന് ലോക ഭിന്നശേഷി ദിനാചരണം നടത്തും. ആചരണത്തിന്റെ ഭാഗമായി നാളെ എല്ലാ പൊതുവിദ്യാലയങ്ങളിലും വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന, പോസ്റ്റര്‍ രചന മത്സരങ്ങള്‍ നടത്തും. രണ്ടിന് എന്‍സിസി, എസ്പിസി, ജെആര്‍സി, എന്‍എസ്എസ് വോളണ്ടിയര്‍മാരെ പങ്കെടുപ്പിച്ച് നെടുങ്കണ്ടം പടിഞ്ഞാറേക്കവലയില്നിന്ന് കിഴക്കേക്കവലയിലേക്ക് വിളംബര റാലി നടത്തും.
മൂന്നിന് ശാന്തന്‍പാറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ഉപജില്ലാതല ഭിന്നശേഷി ദിനാചരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് അധ്യക്ഷത വഹിക്കും. ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാമത്സരങ്ങളും നടക്കും.
ആധാരം എഴുത്ത് ഓഫീസുകൾക്ക് അവധി
തൊടുപുഴ: ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ടെംപ്ലേറ്റ് സംവിധാനത്തിനെതിരെയും തൊഴിൽ നിഷേധത്തിനെതിരെയുമായി നടക്കുന്ന ധർണയുടെയും പണിമുടക്കിന്റെയും ഭാഗമായി ഇന്ന് ജില്ലയിലെ അധാരം എഴുത്ത് ഓഫീസുകൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ടി.എസ്. ഷംസുദീൻ, ജില്ലാ സെക്രട്ടറി പി. അനൂപ് എന്നിവർ അറിയിച്ചു.
ലോക ഭിന്നശേഷി ദിനാചരണം
10:38 PM Nov 29, 2022 | Deepika.com