മാലോത്ത് കസബ ഗവ.സ്കൂളിന്റെ പ്രവേശനകവാടം ഉദ്ഘാടനം ചെയ്തു
12:45 AM Nov 29, 2022 | Deepika.com
വള്ളിക്കടവ്: മാലോത്ത് കസബ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനായി നിര്‍മിച്ച പുതിയ പ്രവേശന കവാടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പൂന്തോട്ടത്തിന്റെ ഉദ്ഘാടനം ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയവും ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജോമോന് ജോസും നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് സനോജ് മാത്യു അധ്യക്ഷത വഹിച്ചു. പിടിഎ, എസ്എംസി, സ്റ്റാഫ് അംഗങ്ങള്‍ക്കൊപ്പം മുന്‍ അധ്യാപകരായ കുര്യന് തലാപ്പിള്ളില്‍, സെബാസ്റ്റ്യന്‍ (സണ്ണി) വട്ടക്കുന്നേല്‍, കെ.സി.ഡെയ്സി എന്നിവരുടെയും പങ്കാളിത്തത്തോടെയാണ് പ്രവേശനകവാടം നിര്‍മിച്ചത്. മുന്‍ മുഖ്യാധ്യാപിക സില്‍ബി മാത്യുവും മുന്‍ അധ്യാപിക പി.എ.ത്രേസ്യാമ്മയും ചേര്‍ന്നാണ് കുട്ടികളുടെ പാര്‍ക്ക് സ്പോണ്സര് ചെയ്തത്. പ്രവേശനപാത ഇന്റര്‍ലോക്ക് ചെയ്യുന്നതിനുള്ള ചെലവ് വഹിച്ചത് നിലവിലുള്ള പ്രിന്‍സിപ്പല്‍ വിജി കെ.ജോര്‍ജാണ്. ജനപ്രതിനിധികളായ ഷോബി ജോസഫ്, അലക്സ് നെടിയകാലായില്‍, ജെസി ടോമി, എസ്എംസി ചെയര്മാന് പി.എ.മധു, മുഖ്യാധ്യാപകന്‍ ജ്യോതിബസു എന്നിവര്‍ പ്രസംഗിച്ചു.