പയ്യന്നൂർ: വിഴിഞ്ഞത്ത് അദാനി തുറമുഖനിർമാണത്തിന്റെ ഫലമായി നടക്കുന്ന തീരശോഷണം മൂലം മേഖലയിലെ മത്സ്യത്തൊഴികളും ജനങ്ങളും നേരിടുന്ന ദുരിതങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന ജനകീയ സമരത്തെ അടിച്ചമർത്താനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കണമെന്നാ വശ്യപ്പെട്ട് സമര ഐക്യദാർഡ്യ സമിതിയുടെ നേതൃത്വത്തിൽ പയ്യന്നൂർ ടൗണിൽ പ്രതിഷേധ പ്രകടനവും പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പൊതുയോഗവും നടന്നു.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ വിശദാംശങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്യണമെന്നും മത്സ്യത്തൊഴി ലാളികളടക്കമുള്ളവരുടെ തൊഴിലിനും ജീവിതത്തിനും സുരക്ഷ ഏർപ്പെടുത്താനും ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാനും ശ്രമിക്കേണ്ട സർക്കാർ അദാനിക്ക് കൂട്ട് നിൽക്കുന്ന ജനവിരുദ്ധ നടപടിയിൽ യോഗം പ്രതിഷേധിച്ചു. വിഴിഞ്ഞം ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ടി.പി. പദ്മനാഭൻ, ഫാ. ലിന്റോ സ്റ്റാലിൻ, കെ. രാമചന്ദ്രൻ, സിസ്റ്റർ അഞ്ജലി ചാക്കോ, ഏയ്ഞ്ചൽ റോസ്, എൻ. സുബ്രഹ്മണ്യൻ, അപ്പുക്കുട്ടൻ കാരയിൽ, എം. സുൽഫത്ത്, എം. സുധാകരൻ, കെ.സി. ഹരിദാസ്, കെ.എം. വേണുഗോപാലൻ, പി.സി. ബാലചന്ദ്രൻ, ടി. മാധവൻ, ടി.ടി.വി. ലാലു തുടങ്ങിയവർ സംബന്ധിച്ചു.
വിഴിഞ്ഞം സമരം അടിച്ചമർത്തുന്നതിൽ പ്രതിഷേധം
12:40 AM Nov 29, 2022 | Deepika.com