ഇ​രി​ട്ടി ബ്ലോ​ക്ക് പഞ്ചായത്ത് കേ​ര​ളോ​ത്സ​വം തു​ട​ങ്ങി

12:39 AM Nov 29, 2022 | Deepika.com
ഇ​രി​ട്ടി: ഇ​രി​ട്ടി ബ്ലോ​ക്ക് കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ബ്ലോ​ക്ക് പ​രി​ധി​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​രം​ഭി​ച്ചു. ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചെ​സ് മ​ത്സ​ര​ങ്ങ​ളും തു​ട​ർ​ന്ന് 11 മു​ത​ൽ പ​ഞ്ച​ഗു​സ്തി മ​ത്സ​ര​വും ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ളനത്തി​ൽ അ​റി​യി​ച്ചു.
ഫു​ട്‌​ബോ​ൾ മ​ത്സ​ര​ങ്ങ​ൾ ബു​ധ​നാ​ഴ്ച കൂ​ടാ​ളി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ലും വ​ടം​വ​ലി മ​ത്സ​രം കോ​ണ്ട​ന്പ്ര ഗ്രൗ​ണ്ടി​ലും ന​ട​ക്കും. ഡി​സം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ൺ​ബോ​സ്‌​കോ കോ​ള​ജ് ഗ്രൗ​ണ്ടി​ലും, ഡി​സം​ബ​ർ മൂ​ന്നി​ന് അ​ത്‌​ല​റ്റി​ക്ക് മ​ത്സ​ര​ങ്ങ​ൾ കി​ളി​യ​ന്ത​റ സെ​ന്‍റ് ​തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ലും ന​ട​ക്കും.
സ​മാ​പ​ന ദി​വ​സ​മാ​യ ഡി​സം​ബ​ർ നാ​ലി​ന് പ​ട്ടാ​ന്നൂ​ർ കെ​പി​സി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ക്കു​ന്ന ക​ലാമ​ത്സ​ര​ങ്ങ​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ട്ട​ന്നൂ​ർ എം ​എ​ൽ എ ​കെ. കെ. ​ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്യും.
വൈ​കു​ന്നേ​രം സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ​ണ്ണി​ജോ​സ​ഫ് എം​എ​ൽ​എ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ, സി. ​ഷി​ജു, ഏ​ബ്ര​ഹാം തോ​മ​സ്, ഇ.​വി. ബി​ജു എ​ന്നി​വ​ർ പങ്കെടുത്തു.