കരുണാപുരം: കരുണാപുരം സെന്റ് ജൂഡ്സ് ദേവാലയ വികാരി ഫാ. ജോസഫ് ആനിത്താനത്തിന്റെ പൗരോഹിത്യ സുവർണ ജൂബിലി ഇടവകയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. സമൂഹ ദിവ്യബലിയിൽ ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം, ജൂബിലേറിയൻ ഫാ. ജോസഫ് ആനിത്താനം, വൈദികർ എന്നിവർ കാർമികരായിരുന്നു.
തുടർന്നു നടന്ന പൊതുസമ്മേളനം ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ അധ്യക്ഷതയിൽ ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ആർച്ച്ബിഷപ് എമെരിറ്റസ് ജോർജ് വലിയമറ്റം അനുഗ്രഹപ്രഭാഷണം നടത്തി. ഫൊറോന വികാരി റവ. ഡോ. തോമസ് തെങ്ങുംപള്ളി, പാലാ കൗൺസലിംഗ് സെന്റർ ഡയറക്ടർ ഫാ.സിബി ആനിത്താനം, മുൻ വികാരി ഫാ. ജിയോ പുളിക്കൽ, പഞ്ചായത്ത് അംഗങ്ങളായ തങ്കമ്മ സണ്ണി, ഷേർലി കൊങ്ങൻപുഴക്കാലയിൽ, കുന്നോത്ത് നസ്രത്ത് ജനറലേറ്റ് സുപ്പീരിയർ ജനറാൾ സിസ്റ്റർ ജസീന്ത എന്നിവർ പ്രസംഗിച്ചു. ഫാ. ജോസഫ് ആനിത്താനം മറുപടിപ്രസംഗം നടത്തി. സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ സിബി കുന്നേൽ സ്വാഗതവും ട്രസ്റ്റി ജോജി പുളിച്ചമാക്കൽ നന്ദിയും പറഞ്ഞു.
ഫാ. ജോസഫ് ആനിത്താനത്തിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിച്ചു
12:39 AM Nov 29, 2022 | Deepika.com