പാലക്കാട്: കേരള സർക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക കോഴ്സിന് അടൂർ സെന്ററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.
പിഎസ്സി അംഗീകരിച്ച കോഴ്സിന് അൻപത് ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം.
ഹിന്ദി ബിഎ, എംഎ എന്നിവയും പരിഗണിക്കും. 17 വയസിനും 35 ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം.
ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ച് വർഷം, മറ്റു പിന്നോക്കക്കാർക്ക് മൂന്ന് വർഷവും ഇളവ് അനുവദിക്കും. ഡിസംബർ 12 വരെ അപേക്ഷിക്കാം. പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം,അടൂർ,പത്തനംതിട്ട. 0473 4296496, 8547126028.
ഹിന്ദി അധ്യാപക കോഴ്സിന് സീറ്റൊഴിവ്
12:26 AM Nov 29, 2022 | Deepika.com