കോയന്പത്തൂർ : തൊണ്ടമുത്തൂർ മുത്തിപ്പാളയം ബസ് സ്റ്റാൻഡിനു സമീപം കോയന്പത്തൂർ ജില്ലാ മദ്യനിരോധന വിഭാഗം പോലീസ് വാഹന പരിശോധന നടത്തി.
സംശയാസ്പദമായി അവിടെ നിന്നിരുന്ന രണ്ട് യുവാക്കളെ പോലീസ് പിടികൂടി ചോദ്യം ചെയ്തതിൽ 300 മില്ലിഗ്രാം ഹെറോയിൻ അടങ്ങിയ ഓറഞ്ച് നിറത്തിലുള്ള ചെറിയ കുപ്പികൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.
ആസാം സംസ്ഥാനക്കാരായ അസ്ഹറുൽ ഇസ്ലാം, അബ്ദുൾ മുത്തലിബ് എന്നിവരെയാണ് പിടികൂടിയത്.
ഇവർ കോയന്പത്തൂർ തൊണ്ടാമുത്തൂരിൽ താമസിച്ച് കൂലിപ്പണി ചെയ്യുന്നവരാണിവർ. പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
പിടിച്ചെടുത്ത ഹെറോയിൻ കൂടുതൽ പരിശോധനയ്ക്കായി പോലീസ് കോയന്പത്തൂർ ആർഎസ് പുരത്തുള്ള കെമിക്കൽ അനാലിസിസ് ലാബിലേക്ക് അയച്ചിരിക്കുകയാണ്.
300 മില്ലിഗ്രാം ഹെറോയിനുമായി ആസാം സ്വദേശികൾ പിടിയിൽ
12:26 AM Nov 29, 2022 | Deepika.com