നെടുംകുന്നം: വിശ്വാസ വീഥിയിൽ പതിനായിരങ്ങൾ അണിനിരന്നു. ടൗൺപ്രദക്ഷിണം ഭക്തിസാന്ദ്രം.
നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിൽ വിശുദ്ധ സ്നാപക യോഹന്നാന്റെ തിരുനാളിനോടനുബന്ധിച്ച് പള്ളിയിൽനിന്നു കാവുന്നട കുരിശടിയിലേക്ക് ഇന്നലെ വൈകുന്നേരം നടന്ന ടൗൺ പ്രദക്ഷിണത്തിൽ പങ്കെടുത്ത് പതിനായിരങ്ങൾ. പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ യോഹന്നാൻ മാംദാനയുടെയും മറ്റു വിശുദ്ധരുടെയും അലങ്കരിച്ച രൂപങ്ങൾ വഹിച്ച് വാഹനങ്ങൾ കടന്നു പോയ പാതയ്ക്കിരുവശത്തെയും ഭവനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വിശുദ്ധ സ്നാപകയോഹന്നാന്റെ ചിത്രങ്ങൾ സ്ഥാപിച്ച് മെഴുകുതിരികളാലും വൈദ്യുതി ദീപങ്ങളാലും അലങ്കരിച്ച് വിശുദ്ധനോടുള്ള ഭക്തിയും ആദരവും വിശ്വാസികൾ പ്രകടിപ്പിച്ചു.
പ്രദക്ഷിണത്തിന് ഫാ. മാത്യു മൂന്നുപീടികയിൽ കാർമികത്വം വഹിച്ചു. ഫാ. ജോസ് വരിക്കപ്പള്ളി കുരിശടിയിൽ വചന സന്ദേശം നൽകി.
സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിലെ ടൗൺപ്രദക്ഷിണം ഭക്തിസാന്ദ്രം
11:56 PM Nov 28, 2022 | Deepika.com