വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരേ ഫുട്ബോള്‍ ക്ലബ്ബുമായി വൈക്കം നഗരസഭ.
നഗരസഭയുടെ 26 വാര്‍ഡുകളില്‍നിന്നുള്ള കുടുംബശ്രീ അംഗങ്ങളുടെ കുട്ടികളെ ഉള്‍പ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിച്ചത്. ക്ലബ്ബിന്റെ ഉദ്ഘാടനം വൈക്കം ഗവ. ബോയ്സ് ഹൈസ്കൂള്‍ മൈതാനത്ത് ചേര്‍ന്ന യോഗത്തില്‍ നഗരസഭ വൈസ് ചെയര്മാന് പി.ടി. സുഭാഷ് നിര്‍വഹിച്ചു. നഗരസഭാംഗം എന്‍. അയ്യപ്പന് അധ്യക്ഷത വഹിച്ചു. ബാലസഭയിലെ അഞ്ച് മുതല്‍ 12 വയസു വരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിച്ചത്. 12 വയസ് മുതല്‍ 17 വയസു വരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തി മറ്റൊരു ഫുട്ബോള്‍ ക്ലബ്ബ്കൂടി ഉടന്‍ രൂപീകരിക്കും. കൗണ്‍സിലര്‍മാരായ ലേഖ ശ്രീകുമാര്‍, ആര്. സന്തോഷ്, ഏബ്രഹാം പഴയകടവന്‍, കുടുംബശ്രീ ജീവനക്കാരായ രഞ്ജിനിമോള്‍, സല് പ്രിയ, സിഡിഎസ് ചെയര്‍പേഴ്സണ്‍ സല്‍ബി ശിവദാസ്, വൈസ് ചെയര്‍പേഴ്സണ്‍ രത്നമ്മ വിജയന് എന്നിവര്‍ പങ്കെടുത്തു.
ലഹരിക്കെതിരേ ഫുട്ബോള്‍ ക്ലബ് രൂപീകരിച്ചു
11:54 PM Nov 28, 2022 | Deepika.com