വൈക്കം: വൈക്കം ഗവ. ഗേൾസ് ഹൈസ്കൂളിലെ വാഹനവുമായി ബന്ധപ്പെട്ട ചെലവുകൾക്കായി സ്കൂൾ അധികൃതർ ബിരിയാണി ചലഞ്ച് നടത്തി.
സി.കെ. ആശ എംഎൽഎയുടെ പ്രാദേശിക ഫണ്ടിൽനിന്ന് അനുവദിച്ച സ്കൂൾ വാഹനത്തിന്റെ ഇൻഷ്വറൻസ്, ഡീസൽ ചെലവ്, ഡ്രൈവർ, ആയ ശമ്പളം, തുടങ്ങിയ ചെലവുകൾ ക്കായാണ് അധ്യാപകരുടേയും പിടിഎയുടെയും നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. 2,600 ബിരിയാണിയാണ് വിതരണം ചെയ്തത്. ബിരിയാണി വിതരണോദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ ശ്രീകുമാർ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സുമേഷ്കുമാർ, ഹെഡ്മിസ്ട്രസ് സുനിമോൾ, ദീപ, മദനൻ, വി.കെ. അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
ബിരിയാണി ചലഞ്ച് നടത്തി
11:54 PM Nov 28, 2022 | Deepika.com