തിരുവനന്തപുരം: വസ്തു രജിസ്ട്രേഷന് പുതുതായി ഏർപ്പെടുത്തിയ ടെംപ്ലേറ്റ് മോഡൽ പരിഷ്കരണം അശാസ്ത്രീയവും അപ്രായോഗികവുമാണെന്നും ഇത് പിൻവലിക്കണമെന്നും കേരള സ്റ്റേറ്റ് ഡോക്യുമെന്റ്സ് വർക്കേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു.
പരിചയ സന്പന്നരായ കൈപ്പട ലൈസൻസികൾക്ക് ആധാരം തയാറാക്കാനുള്ള ലൈസൻസ് അനുവദിക്കണമെന്നും യൂണിയൻ സംസ്ഥാന പ്രസിഡന്റ് ബി. സത്യൻ, വർക്കിംഗ് പ്രസിഡന്റ് കരകുളം ബാബു എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ആധാരം എഴുത്ത് ഫീസ് പുതുക്കി നിശ്ചയിക്കണം. ആധാരം എഴുത്തു തൊഴിൽ സംരക്ഷിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ഓഫീസിന് മുന്നിൽ തൊഴിൽ സംരക്ഷണ ധർണ നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
തൊഴിൽ സംരക്ഷണ ധർണ നടത്തും
11:51 PM Nov 28, 2022 | Deepika.com