കിളിമാനൂർ : സൗഹൃദം നടിച്ച് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വാമനപുരം കുറ്റം കൈലാസംകുന്നത്ത് കുന്നുവിള വീട്ടിൽ രഞ്ജിത്തി (27) നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുമായി സൗഹൃദത്തിലായതിനു ശേഷം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്നു ഒളിവിൽ കഴിയുകയും ചെയ്തിരുന്ന പ്രതിയെ റൂറൽ ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജി. ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. സനൂജ്, എസ്ഐ വിജിത്ത് കെ. നായർ, എസ്സിപിഒ ബിനു മഹേഷ്, സിപിഒ കിരൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പീഡനം: പ്രതി അറസ്റ്റിൽ
11:51 PM Nov 28, 2022 | Deepika.com