ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
10:58 PM Nov 28, 2022 | Deepika.com
ചിറ്റൂർ: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് സഹയാത്രികൻ മരിച്ചു. കന്നിമാരി ചാമിയാർകളം മണികണ്ഠന്റെ മകൻ കവി പ്രകാശ് (22) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11ഓടെ കന്പാലത്തറ മുതലാംതോടിൽ വച്ചാണ് അപകടം. അപകടത്തിൽ ബൈക്ക് ഓടിച്ച കന്നിമാരി ശെൽവന്റെ മകൻ അനിൽകുമാർ (24) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു തിരിച്ചു വരുന്പോഴായിരുന്നു അപകടം. അമ്മ: പുഷ്പ. സഹോദരൻ: കാർത്തിക്.