തൊടുപുഴ: ലഹരിക്കെതിരേ കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സിലിന്റെ നേതൃത്വത്തിൽ കാൻ ബോധവത്കരണ കാന്പയിൻ നടത്തും.
രൂപത ഡയറക്ടർ ഫാ.തോമസ് ചെറുപറന്പിൽ രൂപതതല ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും നടത്തി. യൂത്ത് കൗണ്‍സിൽ ജനറൽ കോ-ഓർഡിനേറ്റർ ഷൈജു ഇഞ്ചയ്ക്കൽ അധ്യക്ഷത വഹിച്ചു. കാൻ പ്രചാരണത്തിന്റെ ഭാഗമായി ജനുവരി 14നു രൂപതയിൽ ലഹരിവിരുദ്ധ സന്ദേശയാത്ര സംഘടിപ്പിക്കും. കൗണ്‍സിൽ റീജണ്‍ യോഗങ്ങൾ, നവമാധ്യമങ്ങളിൽ ലഹരിവിരുദ്ധ റീൽസ് കോന്പറ്റീഷൻ എന്നിവ സംഘടിപ്പിക്കാനും തീരുമാനിച്ചു. എട്ടു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ പോസ്റ്റർ ഡിസൈൻ മൽസരവും നടത്തും.
യോഗത്തിൽ സിറിൽ അത്തിക്കൽ, അബി കാഞ്ഞിരപ്പാറ, അഡ്വ.ജോർജ് ജോസ് വെട്ടിക്കുഴ, അരുണ്‍ ജോസഫ്, ഷിനോ ജിൽസണ്‍, പോൾ മാളിയേക്കൽ, ജിനു റാണി, റിജിൽ വെട്ടിയാങ്കൽ, മിഥുൻ ബാബു, റോജിൻ മാത്യു എന്നിവർ പ്രസംഗിച്ചു.
യൂത്ത് കൗണ്‍സിൽ ലഹരിവിരുദ്ധ കാന്പയിൻ
10:44 PM Nov 28, 2022 | Deepika.com