മൂവാറ്റുപുഴ: കോതമംഗലം രൂപത ചെറുപുഷ്പ മിഷൻലീഗ് മുൻകാല ഭാരവാഹികളുടെ സംഗമം നടത്തി. വഴിവിളക്കുകൾ എന്ന പേരിൽ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച സംഗമത്തിൽ 1960 മുതലുള്ള ഭാരവാഹികൾ പങ്കെടുത്തു.
മിഷൻ ലീഗ് കോതമംഗലം രൂപത പ്രസിഡന്റ് ഡെൻസൻ ഡൊമിനിക് അധ്യക്ഷത വഹിച്ചു. ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മുഖ്യാതിഥിയായിരുന്നു. മിഷൻ ലീഗ് രൂപത പ്രഥമ പ്രസിഡന്റ് ജോണ്‍ തടത്തിൽ, സാഹിത്യകാരൻ ഷാജി മാലിപ്പാറ, ഗാന രചയിതാവ് ബേബി ജോണ്‍ കലയന്താനി എന്നിവരെ യോഗത്തിൽ ആദരിച്ചു.
ആദ്യ ഫുൾ ടൈം ഡയറക്ടർ റവ. ഡോ. ജോർജ് ഓലിയപ്പുറം മുഖ്യപ്രഭാഷണം നടത്തി. കോതമംഗലം രൂപത വികാരി ജനറാൾ റവ. ഡോ. പയസ് മലേക്കണ്ടത്തിൽ, മുൻ രൂപത ഡയറക്ടർമാരായ റവ. ഡോ. തോമസ് പറയിടം. റവ. ഡോ. ആന്റണി പുത്തൻകുളം, ഫാ. ജോസഫ് കല്ലറയ്ക്കൽ, മുൻ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആന്റണി പുലിമലയിൽ, മുൻ സംസ്ഥാന പ്രസിഡന്റ് ജോസ് പുതിയാപറന്പിൽ, മാത്യൂസ് കളപ്പുര, ജോസഫ് കുര്യൻ ഏറന്പടം, ദീപു വലിയമറ്റം, സിസ്റ്റർ പൊസെന്തി എസ്എബിഎസ്, സിസ്റ്റർ ശാലിനി സിഎംസി എന്നിവർ പ്രസംഗിച്ചു.
രൂപത ഡയറക്ടർ ഫാ. വർഗീസ് പാറമേൽ സ്വാഗതവും സെക്രട്ടറി എബിൻ സിബി നന്ദിയും പറഞ്ഞു. സംഗമത്തിൽ എണ്‍പതോളം മുൻകാല ഭാരവാഹികൾ പങ്കെടുത്തു.
സിഎംഎൽ മുൻകാല ഭാരവാഹികളുടെ സംഗമം
10:44 PM Nov 28, 2022 | Deepika.com