നെടുങ്കണ്ടം: മോട്ടോര്‍ വാഹനവകുപ്പ് ജില്ലയില്‍ സംഘടിപ്പിക്കുന്ന 'വാഹനീയം' പരാതി പരിഹാര അദാലത്ത് ഡിസംബര്‍ 16നു ചെറുതോണി ടൗണ്‍ ഹാളില്‍ രാവിലെ പത്തിനു നടക്കും. ഉടുമ്പന്‍ചോല സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പരാതികള്‍ ഡിസംബര്‍ ഒമ്പതിനു മുമ്പായി ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. അദാലത്തില്‍ വകുപ്പുമന്ത്രി ആന്റണി രാജു പരാതികള്‍ നേരില്‍ കേട്ട് തീര്‍പ്പ് കല്പിക്കും.
നികുതി സംബന്ധമായ വിഷയങ്ങള്‍, ദീര്‍ഘകാലമായി തീര്‍പ്പാക്കാത്ത ഫയലുകള്‍, ചെക്ക് റിപ്പോര്‍ട്ടുകള്‍ മുതലായവ ഇതോടൊപ്പം പരിഗണിക്കും. കൂടാതെ ഉടമ കൈപ്പറ്റാതെ ഓഫീസില്‍ മടങ്ങിവന്നിട്ടുള്ള ആര്‍സി ബുക്കുകള്‍, ലൈസന്‍സുകള്‍ എന്നിവ ലഭിക്കുന്നതിന് മേല്‍വിലാസം തെളിയിക്കുന്ന രേഖകളുമായി എത്തണം.
മോട്ടോര്‍ വാഹനവകുപ്പ് അദാലത്ത്
10:44 PM Nov 28, 2022 | Deepika.com