തൊടുപുഴ: ഡിവൈൻ മേഴ്സി ഷ്റൈൻ ഓഫ് ഹോളിമേരിയിൽ ദൈവകരുണയുടെ മാതാവിന്റെ അമലോത്ഭവ തിരുനാൾ നാളെ മുതൽ ഡിസംബർ എട്ടുവരെ ആഘോഷിക്കും.
നാളെ രാവിലെ ആറിനു വിശുദ്ധ കുർബാന, നൊവേന. ഉച്ചകഴിഞ്ഞ് മൂന്നിന് ദൈവകരുണയുടെ നൊവേന, 3.30നു കൊടിയേറ്റ്, ലദീഞ്ഞ്, 3.45നു ആഘോഷമായ വിശുദ്ധകുർബാന, സന്ദേശം-റവ. ഡോ. സ്റ്റാൻലി കുന്നേൽ. 6.30നു വിശുദ്ധ കുർബാന, നൊവേന. ഒന്നിനും മൂന്നു മുതൽ ഏഴുവരെ തിയതികളിലും ഇതേ സമയങ്ങളിൽ തിരുക്കർമങ്ങൾ നടക്കും.
രണ്ടിന് രാവിലെ 5.45നും 7.15നും 9.15നും 11.30നും വിശുദ്ധ കുർബാന, ദൈവകരുണയുടെ നൊവേന. മൂന്നിന് ദൈവകരുണയുടെ നൊവേന, ലദീഞ്ഞ്. 3.45നു ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം-മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. 6.30നു വിശുദ്ധ കുർബാന, നൊവേന.
അമലോത്ഭവ തിരുനാൾ ദിനമായ എട്ടിന് രാവിലെ ആറിന് വിശുദ്ധ കുർബാന, നൊവേന. എട്ടിന് വിശുദ്ധ കുർബാന, സന്ദേശം-മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.
പത്തിന് വിശുദ്ധ കുർബാന, നൊവേന. ഉച്ചയ്ക്ക് 12നു വിശുദ്ധ കുർബാന, നൊവേന. ഉച്ചകഴിഞ്ഞ് മൂന്നിന് ദൈവകരുണയുടെ നൊവേന, ലദീഞ്ഞ്. 3.45നു ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം-ഫാ. വിനിൽ കുരിശുതറ, സന്ദേശം-റവ. ഡോ. ഡോമിനിക് വെച്ചൂർ. 5.45നു ജപമാല പ്രദക്ഷിണം. രാത്രി ഏഴിന് സമാപന പ്രാർഥന.
വിവിധ ദിവസങ്ങളിൽ ഫാ. മാത്യൂസ് മാളിയേക്കൽ, ഫാ. സനൽ നെടുങ്ങാട്ട്, ഫാ. ആന്റണി ഉരുളിയാനിക്കൽ, ഫാ. വിൽസണ്‍ കുരുട്ടുപറന്പിൽ, ഫാ. അരുണ്‍ ഇലവുങ്കൽ, ഫാ. മാത്യു കക്കാട്ടുപിള്ളിൽ എന്നിവർ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുമെന്ന് റെക്ടർ ഫാ. സോട്ടർ പെരിങ്ങാരപ്പിള്ളിൽ, വൈസ് റെക്ടർ ഫാ. ജോസഫ് കുന്നുംപുറത്ത് എന്നിവർ അറിയിച്ചു.
ഡിവൈൻ മേഴ്സിയിൽ അമലോത്ഭവ തിരുനാളിന് നാളെ കൊടിയേറും
10:44 PM Nov 28, 2022 | Deepika.com