കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 763 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 290,006 ആയ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.62 ശതമാനമായി കുറഞ്ഞു.
വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന ഏഴ് പേർ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,681 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.08 ശതമാനമാണ്. 1,191 പേരാണ് ഇന്നലെ കോവിഡ് മുക്തരായത് . ഇതോടെ രാജ്യത്ത് ആകെ 275,745 കോവിഡ് മുക്തരായി. 12,580 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 190 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ 763 പേർക്ക് കോവിഡ്; ഏഴ് മരണം
09:53 PM May 14, 2021 | Deepika.com