ചേര്‍പ്പുങ്കല്‍: ബിവിഎം കോളജ് നാഷണല്‍ സര്‍വീസ് സ്കീം യുണിറ്റ് ഇടുക്കി ജില്ലയിലെ പുറ്റടി ഹോളിക്രോസ് കോളജ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജിയുമായി ചേര്‍ന്നു സാംസ്കാരിക വിനിമയ പരിപാടി നടത്തി. ബിവിഎം കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി ഫ്ളാഗ് ഓഫ് ചെയ്തു. പുറ്റടി കോളജില്‍ നടന്ന സാംസ്കാരിക സന്ധ്യ പ്രിന്‍സിപ്പല്‍ ഡോ. എസ്. ശ്രീജേഷ് ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ജോര്‍ജുകുട്ടി വട്ടോത്ത്, അസോ. പ്രഫസർമാരായ പി.എസ്. അന്ജുഷ, ആന്റണി ലൂക്കോസ്, റിഫിന്ഷാ, അസി, പ്രഫ. റിയാ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബിവിഎം കോളജ് എന്‍എസ്എസ് വോളന്റിയര്‍മാര്‍ വിവിധ കലാ-സാംസ്കാരിക പരിപാടികള്‍ അവതരിപ്പിച്ചു. ഭാരവാഹികളായ അതുല്‍കൃഷ്ണ, ജീവ, ദേവനാരായണ്, ഏയ്ഞ്ചല്‍, അര്ജുന്, നിരജ്ഞന എന്നിവര്‍ നേതൃത്വം നല്കി.
കൊടിമരം നശിപ്പിച്ചതായി പരാതി
രാമപുരം: ചിറകണ്ടം വാര്‍ഡില്‍ ചക്കാമ്പുഴനിരപ്പ് ജംഗ്ഷനില്‍ സണ്ണി കുരിശുംമൂട്ടിലിന്റെ പുരയിടത്തില്‍ സ്ഥാപിച്ചിരുന്ന കേരള കോണ്‍ഗ്രസ്-എം കൊടിമരം ഇന്നലെ രാത്രിയില്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. മണ്ഡലം പ്രസിഡന്റ സണ്ണി പൊരുന്നക്കോട്ടിലിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ സ്ഥലം സന്ദര്‍ശിക്കുകയും സംഭവത്തില്‍ പ്രതിഷേധിക്കുകയും പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.
സാംസ്കാരിക വിനിമയ പരിപാടി
10:35 PM Nov 28, 2022 | Deepika.com