ഡാളസ്: പൂവത്തൂർ പുത്തൻ വീട്ടിൽ പരേതനായ പി.റ്റി. കുര്യന്റെ(റിട്ടയേർഡ് അസി എഞ്ചിനീയർ) ഭാര്യ മേരിക്കുട്ടി കുര്യൻ നിര്യാതയായി. പരേത തിരുവല്ലാ കല്ലുങ്കൽ തേക്കിൽ തുണ്ടിയിൽ പരേതരായ പോത്തൻ തോമസ് തങ്കമ്മപോത്തൻ ദന്പതികളുടെ മകളാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 11.30 കുര്യാക്കോസ് മാർ ക്ലിമ്മിസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടും.
മക്കൾ : ഷാജി കുര്യൻ, ഷിബു കുര്യൻ.
പ്രവാസി മലയാളി ഫെഡറേഷൻ നോർത്ത് അമേരിക്ക റീജണ്‍ സീനിയർ വൈസ് പ്രസിഡന്റും ഓർത്തോഡോക്സ് സഭാ മുൻ മാനേജിംഗ് കമ്മിറ്റി അംഗവുമായ തോമസ് രാജന്റെ സഹോദരിയാണ് പരേത.
തോമസ് രാജന്റെ സഹോദരി മേരിക്കുട്ടിയുടെ വിയോഗത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ നോർത്ത് അമേരിക്ക റീജണ്‍ കോർഡിനേറ്റർ ഷാജി രാമപുരം, പ്രസിഡന്റ് പ്രൊ ജോയ് പല്ലാട്ടുമഠം എന്നിവർ അനുശോചിച്ചു .
കൂടുതൽ വിവരങ്ങൾക്ക്:
തോമസ് രാജൻ (ഡാളസ്) 214 287 3135
റിപ്പോർട്ട്: പി.പി. ചെറിയാൻ
മേരിക്കുട്ടിയുടെ നിര്യാണത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ നോർത്ത് അമേരിക്ക അനുശോചിച്ചു
09:49 PM May 14, 2021 | Deepika.com