രാമപുരം: ക്ഷീരവികസനവകുപ്പ് വാര്‍ഷികപദ്ധതിയുടെ ഭാഗമായി ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ബ്ലോക്കിലെ മുഴുവന്‍ ക്ഷീരസംഘങ്ങളുടെയും രാമപുരം ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ഉഴവൂര്‍ ബ്ലോക്ക് ക്ഷീരസംഗമം ഇന്നും നാളെയും നടക്കും. കാരാടിയില്‍ ഫാം ഫോഡര്‍ അങ്കണത്തില്‍ നടക്കുന്ന യോഗം മാണി സി. കാപ്പന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് പുളിക്കല്‍ അധ്യക്ഷത വഹിക്കും. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണ പരിശീലനം തോമസ് ചാഴികാടന് എംപി ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എംഎല്‍എ, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് എന്നിവര്‍ പ്രസംഗിക്കും.
സംഗമത്തിനോടനുബന്ധിച്ച് വിവിധ ഇനത്തില്‍പ്പെട്ട പുല്ലിനങ്ങള്‍, ചോളം, മണിചോളം, ഗോതമ്പ്, നെല്ല്, ഉഴുന്ന്, ചെറുപയര്‍, വന്പയറുകള്, എള്ള്, കുറുമ്പുല്ല്, പച്ചക്കറികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള കൃഷിയുടെ എക്സിബിഷന് നടക്കും. ബ്ലോക്കിലെ ദരിദ്രനായ ഒരു കര്ഷകന് സൗജന്യമായി ഒരു പശുവിനെയും സംഗമത്തോടനുബന്ധിച്ച് നല്‍കും.
ഉഴവൂര്‍ ബ്ലോക്ക് ക്ഷീരസംഗമം രാമപുരത്ത് ഇന്നും നാളെയും
10:31 PM Nov 28, 2022 | Deepika.com