ഈരാറ്റുപേട്ട: വർഷങ്ങളായി തകർന്നുകിടക്കുന്ന നടയ്ക്കൽ ഒന്നാംമൈൽ-കാരയ്ക്കാട് റോഡ് പുനർ നിർമിക്കാത്തതിൽ പ്രതിഷേച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ഉപരോധ സമരം ഡിവൈഎഫ്ഐ ഈസ്റ്റ് മേഖല സെക്രട്ടറി പി.എ. ഷെമീർ ഉദ്ഘാടനം ചെയ്തു.
റോഡ് നിർമാണം പൂർത്തീകരിക്കും വരെ സമരരംഗത്തുണ്ടാകുമെന്നും കാലങ്ങളായി ഫണ്ട് അനുവദിച്ചുവെന്നും നിർമാണം ഉടൻ ആരംഭിക്കുമെന്നുമുള്ള വാഗ്ദാനമല്ലാതെ യാതൊരു നടപടിയും നഗരസഭയും കൗൺസിലർമാരും എടുക്കുന്നില്ലന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
കിഡ്സ് പാർക്ക്
ഉദ്ഘാടനം ഇന്ന്
ചിറക്കടവ്: മന്ദിരം എസ്പിവി എൻഎസ്എസ് യുപി സ്കൂളിൽ കളിമുറ്റം എന്ന പേരിൽ കിഡ്സ് പാർക്കൊരുങ്ങി. മാനേജ്മെന്റിന്റെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിലാണ് ഏഴുലക്ഷം രൂപ വിനിയോഗിച്ച് പത്തിലേറെ ഉപകരണങ്ങളുമായി പാർക്ക് തയാറാക്കിയത്.
പാർക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിക്കും. എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് എം.എസ്. മോഹൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ്കുമാർ മുഖ്യപ്രഭാഷണം നടത്തും.
റോഡ് ഉപരോധിച്ചു
10:31 PM Nov 28, 2022 | Deepika.com