പാലാ: അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സുഹൃത്തായ അസാം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. അസാം സ്വദേശിയായ കൃഷ്ണഹിര (28)യെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തന്റെ സുഹൃത്തായ തുലകന്ത നിരഞ്ജന് ബറുവയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഇരുവരും ഉള്ളനാട് വലിയകാവുംപുറം ഭാഗത്തുള്ള പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുകയാണ്. കഴിഞ്ഞദിവസം രാത്രി കമ്പനിയുടെ ക്വാര്‍ട്ടേഴ്സില്‍വച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും, കൃഷ്ണഹിര കത്തികൊണ്ട് ഇയാളെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എസ്ഐ എം.ഡി. അഭിലാഷ്, എസ്ഐ പി.എസ്. അനില്‍കുമാര്‍, എഎസ്ഐ ജേക്കബ്, സിപിമാരായ സി. രഞ്ജിത്ത്, ജസ്റ്റിന്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്താന്‍ ശ്രമം; സുഹൃത്ത് അറസ്റ്റില്‍
10:31 PM Nov 28, 2022 | Deepika.com