ക​ലോ​ത്സ​വ​ത്തി​ൽ നോ പ്ലാ​സ്റ്റി​ക്

10:27 PM Nov 28, 2022 | Deepika.com
ആ​ല​പ്പു​ഴ: റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വ​വേ​ദി​ക​ൾ പൂ​ർ​ണ​മാ​യും പ്ലാ​സ്റ്റി​ക് മു​ക്ത​മാ​ക്കാ​ൻ അ​ര​യും ത​ല​യും മു​റു​ക്കി ഹ​രി​തക​ർ​മ സേ​നാം​ഗ​ങ്ങ​ൾ. എ​ല്ലാ വേ​ദി​ക​ളി​ലെ​യും സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ച് ക​ലോ​ത്സ​വം പൂ​ർ​ണ​മാ​യും ഹ​രി​ത​ച​ട്ടം പാ​ലി​ച്ചാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ഇ​വ​ർ.
പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും കു​പ്പി​ക​ളും നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി ബി​ന്നു​ക​ളാ​ണ് എ​ല്ലാവേ​ദി​യി​ലും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും വേ​ദി​യി​ലേ​ക്കു ക​ട​ത്തി വി​ടു​ന്നി​ല്ല. ക​ലോ​ത്സ​വം ന​ട​ക്കു​ന്ന 12 വേ​ദി​ക​ളി​ലും മു​ഴു​വ​ൻ സ​മ​യ​വും ഹ​രി​ത​ക​ർ​മസേ​നയു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്.

അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ല്‍
തി​രു​നാ​ളി​നു കൊ​ടി​യേ​റി

ചേ​ര്‍​ത്ത​ല: അ​ര്‍​ത്തു​ങ്ക​ല്‍ സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ല്‍ ഇ​ട​വ​ക സ്വ​ര്‍​ഗീ​യ മ​ധ്യ​സ്ഥ​ന്‍ വി​ശു​ദ്ധ അ​ന്ത്ര​യോ​സ് ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. റെ​ക്ട​ര്‍ ഫാ.​ സ്റ്റീ​ഫ​ന്‍ ജെ. ​പു​ന്ന​യ്ക്ക​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്ന് വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സച്ച​ന്‍റെ പൗ​രോ​ഹി​ത്യ​വാ​ര്‍​ഷി​ക​ദി​നം. രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 5.30നു ​ജ​പ​മാ​ല. തു​ട​ര്‍​ന്ന് ദി​വ്യ​ബ​ലി. 30ന് ​തി​രു​നാ​ള്‍​ദി​നം. രാ​വി​ലെ 5.30നും ​ഏ​ഴി​നും ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം നാ​ലി​നു ദി​വ്യ​ബ​ലി. ആ​ല​പ്പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ.​ ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം.