അമൃതം ഗോപിനാഥിന്റെ നൃത്തത്തോടെ തുടക്കം
10:27 PM Nov 28, 2022 | Deepika.com
ആലപ്പുഴ: റവന്യു ജില്ലാ കലോത്സവത്തിന് നിറപ്പകിട്ടാർന്ന സ്വാഗതമോതി നൃത്ത അധ്യാപികയായ അമൃതം ഗോപിനാഥ് 35 വിദ്യാർഥിനികളെ അണിനിരത്തി ചിട്ടപ്പെടുത്തിയ നൃത്തശില്പം. സ്വാഗതനൃത്തത്തോടുകൂടിയാണ് കലോത്സവത്തിനു തുടക്കമായത്. തുടർന്ന് ലെജനത്തുൾ മുഹമ്മദീയ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക പി.ആർ.ശ്രീജ എഴുതി പോൾ ആലപ്പുഴ സംഗീതം നൽകിയ സ്വാഗതഗാനം അധ്യാപക, വിദ്യാർഥികൾ ചേർന്ന് ആലപിച്ചു. കലോത്സവ ലോഗോ രൂപകല്പന ചെയ്ത സെന്റ് മൈക്കിൾസ് സ്കൂളിലെ വർഗീസ് ടി. ജോഷിയെ സ്പീക്കർ ആദരിച്ചു. നഗരത്തിലെ വിവിധ സ്കൂളുകളിലെ 12 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ആദ്യ ദിവസമായ ഇന്നലെ രചന മത്സരങ്ങൾ, വഞ്ചിപ്പാട്ട്, ഓട്ടൻതുള്ളൽ, ചവിട്ടുനാടകം, നങ്ങ്യാർകൂത്ത്, ചാക്യാർകൂത്ത്, കുടിയാട്ടം തുടങ്ങിയ മത്സരങ്ങൾ നടന്നു.