ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ മാതൃദിനാഘോഷം മേയ് 9 ഞായറാഴ്ച അഞ്ചിന്് ലൂയിസ് വില്ലായിലുള്ള സുകു വറുഗീസിന്റെ വീടിന്റെ ഓപ്പണ്‍ യാർഡിൽ സാമൂഹിക അകലം പാലിച്ചു നടത്തപ്പെട്ടു.പ്രസിഡന്റ് എബി മക്കപ്പുഴയുടെ അധ്യക്ഷതയിൽ കൂടിയ പൊതു പരിപാടിയിൽ സെക്രട്ടറി അജയകുമാർ ആശംസ നേർന്നു. ബ്രിന്റാ ബേബി ആയിരുന്നു ഈ മീറ്റിംഗിന്റെ എംസി.
ഡാളസിലുള്ള കലാ സാംസ്കാരിക മേഖലകളിൽ സജീവ പങ്കാളിത്വം ഉള്ളതും, ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ മലയാളം അധ്യാപികയുമായ ഡോ. ഹിമ രവിദ്രനാഥ് ഈ യോഗത്തിലെ അതിഥിയും മുഖ്യ പ്രഭാഷകയും ആയിരുന്നു. മാതൃ ദിനത്തിന്റെ മാഹാത്മ്യത്തെ പറ്റി വിവരിച്ചു കൊണ്ടായിരുന്നു ഡോ. ഹിമയുടെ പ്രഭാഷണം. അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ വിനിത ഫോറം പ്രസിഡന്റ് ജെയ്സി ജോർജ് ആശംസാ പ്രസംഗം നടത്തി.
യോഗത്തിൽ എത്തിയ അമ്മമാർക്ക് റോസാ പുഷ്പങ്ങൾ നൽകി സ്നേഹപൂർവം സ്വീകരിച്ചു. ചുരുങ്ങിയ സമയ പരിധിയിൽ നടത്തപ്പെട്ട സമ്മേളനത്തിൽ അജയൻ മട്ടേ·ൽ, സുകു വർഗീസ്, സജി കോട്ടയടിയിൽ, റെഞ്ചി ഗാർലാൻഡ് എന്നിവർ അമ്മമാരെ പ്രകീർത്തിച്ചു കൊണ്ടുള്ള ഗാനങ്ങൾ ആലപിച്ചു. സീരിയൽ നടൻ സജി കോട്ടയടിയിൽ സിനിമ താരങ്ങളെ അനുകരിച്ചു മിമിക്രി നടത്തി കാണികളുടെ കൈയടി വാങ്ങി.ഡാളസ് സൗഹൃദ വേദിയുടെ ജോയിന്റ് സെക്രട്ടറി ഷീബാ മത്തായിയുടെ നന്ദി പ്രകടനത്തോട് കൂടി യോഗം അവസാനിച്ചു.
റിപ്പോർട്ട്: എബി മക്കപ്പുഴ
ഡാളസ് സൗഹൃദവേദി മാതൃദിനം പൊതുപരിപാടിയായി ആഘോഷിച്ചു
09:39 PM May 14, 2021 | Deepika.com