ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
10:17 PM Nov 28, 2022 | Deepika.com
കരുവഞ്ചാൽ: ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വെള്ളാട് ഓട്ടപുന്നയിൽ വിവേക് (22) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്പതോടെ വെള്ളാടുനിന്ന് കരുവഞ്ചാലിലേക്ക് വരുന്ന വഴി കണിയഞ്ചാലിൽ വച്ച് വിവേക് ഓടിച്ച ബൈക്ക് പിക്കപ്പിൽ ഇടിച്ചായിരുന്നു അപകടം. പരിക്കേറ്റ വിവേകിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. വെള്ളാട്ടെ ഓട്ടപുന്നയിൽ തങ്കച്ചൻ-ജോളി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: വിനീത്, വിമൽ, വിനൽ.